Skip to main content

അറിയിപ്പുകൾ

 

ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഗവ. മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് കമ്മിറ്റിയിലെ ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. വേതനം: പ്രതിമാസം 21,175 രൂപ. പ്രായപരിധി : 25- 40 വയസ്സ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് - 673008 എന്ന വിലാസത്തിൽ മെയ് 15 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216 , 2350200 

 

കടൽ രക്ഷാ ഗാർഡ് നിയമനം 

2023 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ ജില്ലയിൽ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച്  കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യ തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്സിൽ പരിശീലനം പൂർത്തിയാക്കിയവരും 20 വയസിനു മുകളിൽ പ്രായമുള്ളവരും ആയിരിക്കണം. കടൽ രക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ (വെസ്റ്റ്ഹിൽ) മെയ്‌ 23 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495  2414074 

 

അറിയിപ്പ്

ജില്ലാ പട്ടികജാതി വികസന ഓഫീസ് മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച സ്ഥാപനങ്ങളെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത പ്രൊഫോർമയിൽ താൽപ്പര്യപത്രം ക്ഷണിച്ചു. നിലവിൽ എംപാനൽ ചെയ്യപ്പെട്ട സ്ഥാപനങ്ങളും വിശദാംശങ്ങളും നൽകണം. മെയ് 12 ന് അഞ്ച് മണിക്ക് മുമ്പായി വിവരങ്ങൾ ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 0495 2370379, 2370657 ,ddosckkd@gmail.com.

date