Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

മണലൂർ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് മെയ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണലൂർ ഗവ. ഐടിഐയിൽ വെച്ച് ഇൻർവ്യൂ നടക്കും.  വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ബിബിഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്ണോമിക്സ് ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടൊപ്പം ബിരുദം/ ഡിപ്ലോമയും ഡി.ജി.ഇ.റ്റി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് എംബ്ലോയബിലിറ്റി സ്കിലുകളിൽ പരിശീലനവും. അതോടൊപ്പം അപേക്ഷകർ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽസ് കൂടാതെ ബേസിക് കമ്പ്യൂട്ടർ പ്ലസ് ടു / ഡിപ്ലോമ ലെവൽ എന്നിവ പഠിച്ചിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2620062

date