Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്

            വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച അപേക്ഷയിലുള്ള പൊതു തെളിവെടുപ്പ് ഇന്ന് (മെയ് 9) പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ10ന് എറണാകുളം കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാൾ എന്നിവിടങ്ങളിൽ നടക്കും. രാവിലെ 11ന് ആരംഭിക്കും. കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മീഷന്റെ www.erckerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

            വൈദ്യുതി ഉപഭോക്താക്കൾ അവരുടെ വൈദ്യുതി ആവശ്യകത മുഴുവനായും കെ.എസ്.ഇ.ബി ലിമിറ്റഡിൽ നിന്ന് പാരമ്പര്യേതര ഊർജ്ജ (ഗ്രീൻ എനർജി) സ്രോതസുകൾ വഴി വൈദ്യുതി ഉപയോഗിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയും ഇതിനുള്ള നിരക്കുകൾ (ഗ്രീൻ താരിഫ്) കൂടി നിശ്ചയിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ഏപ്രിൽ 28ന് പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള താരിഫിന്റെ നിർദേശങ്ങൾ കമ്മീഷനു സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങളും കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.orgലഭ്യമാണ്. ഇതിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതു തെളിവെടുപ്പിൽ നൽകാം. തപാൽ മുഖേനയും (kserc@erckerala.orgഅഭിപ്രായങ്ങൾ അറിയിക്കാം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ മേയ് 15 നു വൈകീട്ട് അഞ്ചുവരെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.

പി.എൻ.എക്‌സ്. 2054/2023

date