Skip to main content

ജില്ലാ ലൈബ്രറി കൗണ്‍സില്‍ 25 ലക്ഷം രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു

കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ പദ്ധതി രൂപീകരണ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഗ്രന്ഥശാലകളുമായി സഹകരിച്ച് വയോജന ക്ലബുകള്‍ രൂപീകരിക്കുമെന്നും മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ സെന്ററുകള്‍ ഗ്രന്ഥശാലകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 25 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ രൂപം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍് കെ ബി മുരളീകൃഷ്ണന്‍ അധ്യക്ഷനായി.

ഗ്രന്ഥശാലകള്‍ക്ക് അലമാര, ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കുമുള്ള പരിശീലനം, ബാലവേദി പ്രവര്‍ത്തകര്‍ക്കുള്ള ബാലോത്സവങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള വായനമത്സരങ്ങള്‍, താലൂക്ക് സെമിനാറുകള്‍, അനുസ്മരണങ്ങള്‍ തുടങ്ങിയവയാണ് പദ്ധതികള്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എസ് നാസര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം സി ബാള്‍ഡുമിന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ബി ശിവദാസന്‍പിള്ള, ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.

date