Skip to main content

ജനനി കുടുംബസംഗമം 18ന്

കോട്ടയം: ഹോമിയോപ്പതിയിലെ  വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയായ ജനനിയിലൂടെ കുറിച്ചി ഹോമിയോ ആശുപത്രിയിലെ ചികിത്സയിൽ  ജനിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമം സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ജനനി ബ്ലോക്കിൽ നടക്കുന്ന സംഗമം  മേയ് 18 ന് രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ഇതുവരെ 235 കുട്ടികളാണ് ജനനി ചികിത്സയുടെ ഫലമായി ജനിച്ചത്. ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ കുമാർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ എ.ടി. സുകുമാരി, കുറിച്ചി ഹോമിയോ ആശുപത്രി സൂപ്രണ്ട് വി. പത്മജ, ജനനി കൺവീനർ ബി.എസ്. ഗായത്രി തുടങ്ങിയവർ പങ്കെടുക്കും.

date