Skip to main content

കരുതലും കൈത്താങ്ങും വൈക്കം താലൂക്ക് തല അദാലത്ത് ഇന്ന്

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും വൈക്കം താലൂക്ക്തല അദാലത്ത് ഇന്ന്  നടക്കും. രാവിലെ 10 മുതൽ വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന അദാലത്ത് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, എം.എൽ.എ മാരായ സി.കെ ആശ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, വൈക്കം നഗരസഭാ അധ്യക്ഷ രാധിക ശ്യാം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രഞ്ജിത്ത്, പി.വി സുനിൽ, നഗരസഭാംഗം ബിന്ദു ഷാജി, പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്ര ബാബു എന്നിവർ പങ്കെടുക്കും.

date