Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 2023 മെയ് 29 മുതൽ നടക്കുന്ന മന്ത്രിതല അദാലത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോ വാൾ വഴിയുള്ള പ്രചാരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രചാരണ പ്രവർത്തനത്തിനുള്ള ലൈസൻസും മറ്റ് അംഗീകൃത രേഖകളും ഉള്ളവരായിരിക്കണം അപേക്ഷകർ. ആറ് താലൂക്കിലും ഓരോ ദിവസത്തെ പ്രചാരണമാണ് നടത്തേണ്ടത്. ഒരു ദിവസത്തെ പ്രചാരണത്തിനാവശ്യമായ തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ഓടാൻ സാധിക്കുന്ന കിലോമീറ്ററും ക്വട്ടേഷനിൽ സൂചിപ്പിക്കണം. ക്വട്ടേഷനുകൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ട്രേറ്റ് കോംമ്പൗണ്ട്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്  0477 2251349 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

date