Skip to main content

ആരോഗ്യ ക്യാമ്പ്

 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ ഭാഗമായി മാന്നാര്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയില്‍ 10 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി മെയ് 10 മുതല്‍ 14 വരെ ആരോഗ്യ ക്യാമ്പ് നടത്തും. രാവിലെ 10 മുതല്‍ 12 വരെ യോഗ പ്രായോഗിക പരിശീലനം, ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനം, മൈന്‍ഡ് ഗെയിമുകള്‍, പഠനപ്രശ്‌നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തലും പരിഹാരം നിര്‍ദേശിക്കലും കൗണ്‍സിലിംഗ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ നല്‍കും. 15-ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവത്ക്കരണ ക്ലാസും നടത്തും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400717271

date