Skip to main content
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം നിർവഹിക്കുന്നു

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി

 എടവനക്കാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പും, പഠനോപകരണവും വിതരണം ചെയ്തു. എടവനക്കാട്  പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുൽസലാം വിതരണോദ്ഘാടനം നിർവഹിച്ചു. പ്ലസ് ടു,ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന 15 വിദ്യാർത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.42 വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.

പഞ്ചായത്ത് കോൺഫറൻസ്  ഹാളില്‍ നടന്ന ചടങ്ങില്‍  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലി ചെല്ലപ്പൻ ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബി സാബു, പഞ്ചായത്ത് മെമ്പർമാരായ വി. ആർ ബിനോയ്,നഷീദ ഫൈസൽ, കെ. എ അജാസ് അഷറഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date