Skip to main content

കിറ്റ്സിൽ ടൂറിസം ഡിപ്ലോമ കോഴ്സുകൾ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി. ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.  ഒരു വർഷം ദൈർഘ്യമുളള പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻസ് ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഒമ്പത് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിന് പ്ലസ്സ് ടു വാണ് യോഗ്യത.  അപേക്ഷ ഫോറം കിറ്റ്സിന്റെ വെബ്സൈറ്റിൽ www.kittsedu.org ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2329468/2339178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

                                        പി.എൻ.എക്‌സ്. 2063/2023

date