Skip to main content

എൻറെ കേരളം മേളയിൽ നാളെ (മെയ് 10) മുതൽ സെമിനാറുകൾ

എൻറെ കേരളം മെഗാ എക്സിബിഷനോടനുബന്ധിച്ച് മെയ് 10 മുതൽ 15 വരെ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സെമിനാറുകൾ നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സെമിനാർ നടക്കുക. 

മെയ് 10ന് കൃഷിയിലെ നൂതന രീതികൾ -  സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബുധനാഴ്ച നടക്കുന്ന സെമിനാർ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎല്‍എ നിർവഹിക്കും. കേരള കാര്‍ഷിക സര്‍വകലാശാല വകുപ്പ് മേധാവി ഡോ. പ്രേമ, സെമിനാർ അവതരണം നടത്തും. കാര്‍ഷിക വികസനം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകൾ ചേർന്നാണ് ആദ്യദിനത്തെ സെമിനാർ നയിക്കുന്നത്. 

തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യമുക്ത തൃശ്ശൂർ- വെല്ലുവിളികളും പരിഹാരങ്ങളും, യംഗ് അച്ചീവേഴ്സ് മീറ്റ് - യുവ പ്രതിഭകള്‍ക്ക് ആദരം,
യംഗ് ഇനൊവേറ്റേഴ്സ് മീറ്റ്- നവ ആശയങ്ങളുടെ പങ്കുവയ്ക്കല്‍,  എന്റെ ജില്ല ഒരു കുടക്കീഴിൽ - മാതൃകാപദ്ധതികളുടെ അവതരണം, ആശയ വിപുലീകരണം, എന്നാ ഒരു കൈ നോക്കിയാലോ - ഒരു പ്രശ്‌നം ഒരു സംരംഭം യുവതയുടെ ആശയം, ഹരിത വാര്‍ധക്യം ആയുര്‍വേദത്തിലൂടെ, തൃശൂര്‍ ജില്ല- കുതിപ്പിലേക്കുള്ള വഴി എന്നീ വിഷയങ്ങളിൽ  സെമിനാറുകൾ നടക്കും. ഓരോ വിഷയത്തെ ആസ്പദമാക്കി പ്രഗൽഭരായ വ്യക്തിത്വങ്ങൾ സെമിനാറുകൾ നയിക്കും.

date