Skip to main content

എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ നാളെ (മെയ്10)

സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ ബുധനാഴ്ച രാവിലെ 9 മണിക്ക് സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ കരിയർ ഗൈഡൻസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ മുഖ്യാതിഥിയാവും. 

തുടർന്ന് മത്സര പരീക്ഷകൾ - ജനറൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സിജി റിസോഴ്സ്പേഴ്സൺ നിസാമിന്റെ നേതൃത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റിൽ കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ  മീരാ പ്രതാപൻ ക്ലാസ്സെടുക്കും.

രാവിലെ 10 മണിക്ക് കൃഷിയിലെ രീതികൾ സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല വകുപ്പ് മേധാവി ഡോ. പ്രേമ സെമിനാർ അവതരിപ്പിക്കും. 

ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ച് വരെ കരിയർ എക്സ്പോ പവലിയനിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തും. 

റോബോട്ടിക്സ് ആൻഡ് വെർച്വൽ റിയാലിറ്റി സൗജന്യ പരിശീലനത്തിന്റെ ഭാഗമായി ത്രീഡി പ്രിന്റിംഗ് പരിശീലനം നൽകും.

തുടർന്ന് വൈകിട്ട് 6 മണിക്ക് നികിത രാജ് സ്‌കൂള്‍ ഓഫ് ഹിന്ദുസ്ഥാനി മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഗായകി രംഗ് എ മെഹ്ഫില്‍ അവതരിപ്പിക്കും. രാത്രി 7 മണിക്ക്  കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി ഫ്യൂഷന്‍ ഡാന്‍സും ഉണ്ടായിരിക്കും.

date