Skip to main content
പരിശീലന ക്യാമ്പ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി ഉദ്ഘാടനം ചെയ്യുന്നു

ചെസ്സ് പരിശീലനവുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് ഗ്രാമപഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെസ്സ് പരിശീലനം  ആരംഭിച്ചു. ആനന്ദപുരം ഗവ യുപി സ്കൂൾ, പുല്ലൂർ സഹകരണ ബാങ്ക് ഹാൾ കേന്ദ്രങ്ങളിലായി ആണ് പരിശീലനം നടക്കുന്നത്. ചെസ്പരിശീലനം  ഇൻറർനാഷണൽ ആർബിട്ടർ  പീറ്റർ ജോസഫിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. പരിശീലന ക്യാമ്പ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്,എ എസ് സുനിൽകുമാർ, ശ്രീജിത്ത് പട്ടത്ത്, മനീഷ മനീഷ്, തുടങ്ങിയവർ പങ്കെടുത്തു.35ൽ പരം കുട്ടികൾ ചെസ്സ്പരിശീനത്തിൽ പങ്കെടുക്കുന്നുണ്ട്.

date