Skip to main content

അറിയിപ്പുകൾ

 

പ്രോജക്ട് എൻജിനീയർ 

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത:  സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2312944 

 

ക്വട്ടേഷൻ ക്ഷണിച്ചു 

ഗവ. എഞ്ചിനിയറിങ് കോളേജിൽ കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്.  പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 8/ 23-24 - കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണത്തിനുള്ള ക്വട്ടേഷൻ " എന്ന്  പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ )  673005 എന്ന മേൽവിലാസത്തിൽ അയക്കണം.
പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ്‌ 25, ഉച്ചക്ക് രണ്ട് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

 

ദർഘാസ് ക്ഷണിച്ചു 

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെർമെന്റ് നഴ്സറിക്ക് ഭീഷണിയായ നമ്പറിട്ട അഞ്ച് മരങ്ങളുടെ (ചരൽക്കൊന്ന 2, പാല 1, മഴമരം 1, തേക്ക് 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടർന്ന് തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും മെയ് 23 ന് വൈകുന്നേരം 3 മണിയ്ക്ക് ദർഘാസ് കം ലേലം നടത്തും. ദർഘാസ് ഫോറം മെയ് 20 മുതൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്ക് 2.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉൾപ്പെടുത്തികൊണ്ട് ടി മരങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിന് ശേഷം തൽസമയം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ദർഘാസ് ഫോറത്തിന്റെ വില : 300  + GST 18 ശതമാനം (GST) =354 രൂപ. നിരതദ്രവ്യം - 690 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0495 2414702

date