Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിങ് കോളേജിൽ ക്രാക്ക് മെഷർമെന്റ് മൈക്രോസ്കോപ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 7/23-24 - ക്രാക്ക് മെഷർമെന്റ് മൈക്രോസ്കോപ് വിതരണത്തിനുള്ള ക്വട്ടേഷൻ "എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ് ,കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005, എന്ന മേൽവിലാസത്തിൽ അയക്കണം. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 25 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ തുറക്കുന്ന സമയത്ത് ക്വട്ടേഷൻ സമർപ്പിച്ചവർക്കോ അവർ നിയോഗിക്കുന്ന വ്യക്തികൾക്കോ ഹാജരാകാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിങ് കോളേജിൽ ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്ര വച്ച് ക്വട്ടേഷനുകൾ ക്ഷണിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 2/23-24 - ക്ലീനിങ് മെറ്റീരിയൽസ് വിതരണത്തിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 - എന്ന മേൽവിലാസത്തിൽ അയക്കണം.പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 17, ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. തുറക്കുന്ന സമയത്ത് ക്വട്ടേഷൻ സമർപ്പിച്ചവർക്കോ അവർ നിയോഗിക്കുന്ന വ്യക്തികൾക്കോ ഹാജരാകാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckked.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

 

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തിരുവനന്തപുരം നോളജ് സെന്ററിൽ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള തൊഴിലധിഷ്ഠിത  കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date