Skip to main content
എസ്.പി.സി കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്: മന്ത്രി എ.കെ ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു

എസ്.പി.സി കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്: മന്ത്രി എ.കെ ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു

 

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും പൗരബോധവുമുള്ള തലമുറയെ വാർത്തെടുക്കുന്ന എസ് പി സി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിദാസൻ ഈച്ചരോത്ത്, വാർഡ് അംഗം പ്രതിഭ രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ.ഒ.ചന്ദ്രൻ, എസ്.എം.സി ചെയർമാൻ എൻ.കെ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ സിബി ജോസഫ്, പ്രധാനധ്യാപിക ആർ.രേഖ, കാക്കൂർ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം, എസ്.പി.സി. അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ സതീശൻ. പി തുടങ്ങിയവർ പങ്കെടുത്തു.

date