Skip to main content

അറിയിപ്പുകൾ

 

ഹ്രസ്വകാല കോഴ്സുകൾ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഒരു വർഷം, യോഗ്യത: ബിരുദം), പി.ജി ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻ ഇൻ ടൂറിസം (പി.എസ്.സി അംഗീകൃതം - ഒരു വർഷം, യോഗ്യത: ബിരുദം), പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (ഒരു വർഷം, യോഗ്യത: ബിരുദം), ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് (9 മാസം, യോഗ്യത: പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോമിന് സന്ദർശിക്കുക:  www.kittsedu.org . കൂടുതൽ വിവരങ്ങൾക്ക് : 0471-2329468/2339178

 

വയർമാൻ എഴുത്ത് പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്ത് പരീക്ഷ (2022), 2023 മെയ്‌ 11ന് നടക്കും. ജില്ലയിലെ പരീക്ഷാ കേന്ദ്രം : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, നടക്കാവ്. ഹാൾ ടിക്കറ്റ് ഇനിയും ലഭിക്കാത്ത അപേക്ഷകർ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും, തിരിച്ചറിയൽ രേഖകളുമായി കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിൽ ബന്ധപ്പെടുക.ഫോൺ : 0495 2950002.

 

റിസർച്ച് ഓഫീസർ നിയമനം 

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് ( KASP ) കീഴിൽ റിസർച് ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു. 750 രൂപ ദിവസ കൂലി അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എം.എസ് ലൈഫ് സയൻസ് അല്ലെങ്കിൽ എം.എസ്.സി എം.എൽ.ടി, മോളികുലാർ റിസർച്ചിൽ അല്ലെങ്കിൽ മോളികുലാർ ഡയഗ്നോസ്റ്റിക്സിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 15 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

date