Skip to main content

ബയോമെഡിക്കൽ ടെക്നിഷ്യൻ ഒഴിവ് 

 

ഗവ.മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നിഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്രതിദിനം വേതനം: 750 രൂപ. യോഗ്യത: ബി.ടെക് /ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനിയറിംഗ് /മെഡിക്കൽ ഇലക്ട്രോണിക്സ്. ഒന്നര വർഷത്തെ മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ് പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് 15 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി ഹാജരാകേണ്ടതാണ്. മെയ് മൂന്നിന്  ഇതേ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂ റദ്ദ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.

date