Skip to main content
കുടുംബശ്രീ

'അരങ്ങ് 'കുടുംബശ്രീ കലോത്സവം ഉദ്ഘാടനം ചെയ്തു

 
കുടുംബശ്രീ കോഴിക്കോട് താലൂക്ക് കലോത്സവം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറമ്പിൽ ബസാർ എം.എ.എം.യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ അധ്യക്ഷത വഹിച്ചു.

ഒപ്പന, തിരുവാതിര, നാടോടി നൃത്തം, സംഘനൃത്തം, നാടകം, മാപ്പിളപാട്ട്, കവിത, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലായി കോഴിക്കോട് താലൂക്കിലെ 22 സിഡിഎസുകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി ശശിധരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു പ്രദോഷ്, യു.പി സോമനാഥൻ, എം.കെ ലിനി, ബ്ലോക്ക്-പഞ്ചായത്ത് 
അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ പ്രബിതകുമാരി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ സ്വാഗതവും സിറ്റി മിഷൻ മാനേജർ ബിൻസി നന്ദിയും പറഞ്ഞു.

date