Skip to main content
മാലിന്യമുക്ത  നവകേരളം : ആയഞ്ചേരിയിൽ ജലസ്രോതസ്സുകളുടെ ശൂചീകരണം ആരംഭിച്ചു

മാലിന്യമുക്ത  നവകേരളം : ആയഞ്ചേരിയിൽ ജലസ്രോതസ്സുകളുടെ ശൂചീകരണം ആരംഭിച്ചു

'മാലിന്യമുക്ത കേരളം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പ്രധാന ജലസ്രോതസ്സായ കരുവാരി തോട് ശുചീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം സ്ഥിരംസമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. 

അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നതിനും, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ആയിരം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മൂന്നേകാൽ കോടി രൂപ നീക്കിവെച്ചാണ് പ്രവൃത്തി നടത്തുന്നത്. അയൽകൂട്ടം കൺവീനർ ആർ.രാജീവൻ അധ്യക്ഷത വഹിച്ചു. ഓവർസീയർ മുജീബ് റഹ്മാൻ പി.എം, സീന ഇ.കെ, കുമാരൻ കെ, നാരായണി.ഒ, ചന്ദ്രിക.ടി എന്നിവർ സംസാരിച്ചു.

date