Skip to main content

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ  പരിശോധന നടത്തി

 

താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടര്‍ എ ഗീതയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ചാലിയത്ത് ജങ്കാർ, കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി  നിർദ്ദേശങ്ങൾ നൽകി.

ചാലിയത്ത് ജങ്കാറിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ നാളെ രാവിലെ 11 മണിക്ക് മുൻപ് ജില്ലാ കലക്ടർക്കു മുൻപാകെ രേഖകൾ സമർപ്പിക്കുവാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. കടലുണ്ടി കമ്മ്യൂണിറ്റി റിസർവിൽ സർവ്വീസ് നടത്തുന്ന മുപ്പതോളം ബോട്ടുകളും അവയുടെ  രേഖകളും പരിശോധിച്ചു.

കോഴിക്കോട് ബീച്ചിൽ അഡ്വഞ്ചർ  സ്പോർട്സ് ഉടമകൾ 
രേഖകളുടെ ഒറിജിനൽ  നൽകാതിരുന്നതിനാൽ കലക്ടർക്കു മുമ്പാകെ രേഖകൾ സമർപ്പിക്കാൻ പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകി 

ഡെപ്യൂട്ടി കലക്ടർമാരായ ഇ.അനിതകുമാരി, പി.എൻ പുരുഷോത്തമൻ, ഫറോഖ് സി ഐ ഹരീഷ് പി.എസ്, ചീഫ് പോർട്ട് കൺസർവേറ്റർ വി വി പ്രമോദ്, കടലുണ്ടി പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

എ ഡി എം സി. മുഹമ്മദ്‌ റഫീഖ്, ഫിനാൻസ് ഓഫീസർ കെ.പി മനോജൻ ,എസ് ഐ എം.അബ്ദുൽ സലാം, എ എസ് ഐ ബിജേഷ് കെ.എം, തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ, ചേളന്നൂർ പഞ്ചായത്ത് സെക്രട്ടറി മനോജ്‌ കുമാർ കെ തുടങ്ങിയവർ ഒളോപ്പാറയിൽ നിന്നുള്ള അഞ്ചോളം ബോട്ടുകളിൽ പരിശോധന നടത്തി രേഖകൾ പരിശോധിച്ചു. ന്യൂനതകൾ ഉള്ളവ പരിഹരിക്കുവാൻ നിർദ്ദേശം നൽകി.

date