Skip to main content
എന്റെ കേരളം പ്രദർശന വിപണനമേള: ഒരുക്കങ്ങൾ വിലയിരുത്തി

എന്റെ കേരളം പ്രദർശന വിപണനമേള: ഒരുക്കങ്ങൾ വിലയിരുത്തി

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ എ ഗീത, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവികുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
മേളയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, കിഫ്‌ബി അധികൃതർ, ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.

മെയ് 12 മുതൽ 18 വരെയാണ് എന്റെ കേരളം പ്രദർശന വിപണന മേള ബീച്ചിൽ നടക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്.

date