Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്‍റെ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള
ആണ്‍കുട്ടികള്‍ക്കായുള്ള മലയാറ്റൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന
വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അഞ്ചാം ക്ലാസ്  മുതല്‍ 10-ാം ക്ലാസ് വരെയുള്ളവർ ആയിരിക്കണം. ഹോസ്റ്റലില്‍ പ്രവേശനം
ലഭിക്കുന്നവര്‍ സമീപത്തുള്ള സ്കൂളില്‍ പ്രവേശനം നേടേണ്ടതും, സൗജന്യ വസ്ത്രം,
യൂണിഫോം, സ്കൂള്‍ സ്റ്റേഷനറി, പോക്കറ്റ്‌ മണി, ഓരോ വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍,
കൃത്യമായ മെനു അനുസരിച്ചുള്ള ഭക്ഷണം, രാത്രി കാലങ്ങളില്‍ കുട്ടികളുടെ പഠന
ഉന്നമനത്തിനായി റസിഡന്റ്‌ ട്യുട്ടരുടെ സാന്നിദ്ധ്യം എന്നിവയും ലഭ്യമാണ്.
താല്പര്യമുള്ളവര്‍ അങ്കമാലി ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസിലോ,
താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക
അങ്കമാലി ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസ് – 0484- 2455799, 9188920067
ഹോസ്റ്റല്‍ വാര്‍ഡന്‍ - 9946762668

date