Skip to main content

"നവകേരളം - വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം " :  ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി  ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്തിൽ "നവകേരളം - വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം " എന്ന വിഷയത്തിൽ

ജനപ്രതിനിധികൾക്ക് പരിശീലനം നൽകി. 
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ , പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ ഗ്രാമ പഞ്ചായത്തുകളിലെ
ജനപ്രതിനിധികൾക്കാണ് പരിശീലനം നൽകിയത്.

ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ  ജിജി വിൻസെന്റ്  പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം  ശാന്തിനി പ്രസാദ് അധ്യക്ഷത വഹിച്ചു. 

വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായാണ് 'വലിച്ചെറിയല്‍ മുക്ത കേരളം' കാമ്പയിന്‍ നടപ്പാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 
ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍- കോളജ് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി. വോളണ്ടിയര്‍മാര്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകും.
ഹരിതകേരളം റിസോഴ്സ് പേഴ്സൺ   പി.ജി മനോഹരൻ , കില റിസോഴ്സ് പേഴ്സൺ എം. സി. പവിത്രൻ ,  ദേവരാജൻ എം.കെ, കെ. എ അമ്മിണി , എം. വി അനിത ,  ജോസഫ് ബേസിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ  എന്നിവർ ക്ലാസുകൾ നയിച്ചു.

date