Skip to main content
ലളിതയുടെ മരുമകൾ സുഷ്മിതക്ക് മന്ത്രി റോഷി അഗസ്റ്റിൻ മുൻഗണനാ റേഷൻ കാർഡ് കൈമാറുന്നു.

വൃക്കരോഗിയായ ലളിതയ്ക്ക് മുൻഗണനാ  റേഷൻ കാർഡ് കൈമാറി മന്ത്രി

കോട്ടയം: ഇരു വൃക്കകളും തകരാറിലായ ലളിതയ്ക്ക് സംസ്ഥാന മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് വൈക്കം താലൂക്ക് അദാലത്തിൽ   നൽകി മന്ത്രി റോഷി അഗസ്റ്റിൻ . പത്ത് വർഷത്തോളമായി വൃക്ക സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളിയായിരുന്ന
വൈക്കം വെച്ചൂർ 11-ാം  വാർഡിൽ മട്ടിസ്ഥലത്ത്  ലളിത പ്രതാപന്റെ കുടുംബത്തിനാണ് നിലവിലുണ്ടായിരുന്ന എ.പി.എൽ കാർഡ് മാറ്റി ചികിത്സാ സഹായത്തിനുതകുന്ന സംസ്ഥാന മുൻഗണനാ കാർഡ് നൽകിയത്. ശാരീരിക അവശതകൾ കാരണം അദാലത്തിന് എത്തിച്ചേരാൻ സാധിക്കാതിരുന്ന ലളിതയ്ക്ക് വേണ്ടി മരുമകൾ എൻ.എസ് സുഷ്മിതയാണ് കാർഡ് ഏറ്റുവാങ്ങിയത്.
രണ്ട് മാസം മുൻപാണ് ലളിതയ്ക്ക് ഡയാലിസിസ് ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് എം.കെ പ്രതാപനും വെൽഡിംഗ് തൊഴിലാളിയായ മകനും ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ്  അദാലത്തിൽ പരാതി നൽകിയത്.

date