Skip to main content
 ശ്രീനിവാസൻ

നടപ്പുവഴിയുടെ വീതികുറച്ചത്   പുനസ്ഥാപിച്ച് മന്ത്രി

കോട്ടയം: : നടപ്പുവഴിയുടെ വീതി പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി സമർപ്പിച്ച അപേക്ഷയിൽ അദാലത്തിൽ പരിഹാരം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വൈക്കം താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് കല്ലറ സ്വദേശി എ.കെ. ശ്രീനിവാസന്റെ പരാതിയ്ക്ക് പരിഹാരം ലഭിച്ചത്.കല്ലറ സ്വദേശിയായ ശ്രീനിവാസൻ ആയാംകുടിയിൽ വാങ്ങിയ പത്തര സെന്റ് വസ്തുവിൽ നിന്നു മുൻ ഉടമയുടെ മകൻ മണ്ണ് നീക്കം ചെയ്തു കൊണ്ട് യാത്രസൗകര്യം ഉൾപ്പടെ നിഷേധിക്കുകയായിരുന്നു. അദാലത്തിൽ ശ്രീനിവാസൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  ആധാര പ്രകാരം ലഭിച്ചിട്ടുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകാൻ ഉത്തരവിടുകയായിരുന്നു.
വസ്തുവിൽ പ്രവേശിക്കുന്നതിനായി അഞ്ചു മീറ്റർ വഴിയുണ്ടായിരുന്നതാണ്  3.4 മീറ്ററായി കുറഞ്ഞത്. ഈ വഴി പഴയ പോലെയാക്കി നൽകാനാണു മന്ത്രി ഉത്തരവിട്ടത്.
 

date