Skip to main content

വൈക്കം താലൂക്ക് അദാലത്ത്; 162 പരാതികളിൽ തീർപ്പ്

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' വൈക്കം താലൂക്ക് തല അദാലത്തിൽ തീർപ്പായത് 162 പരാതികൾ. 173 പരാതികളാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ പരിഗണിച്ചത്. ഇന്നലെ  135 പുതിയ പരാതികൾ കൂടി ലഭിച്ചു. പുതിയ പരാതികൾ പത്ത് ദിവസത്തിനകം പരിശോധിച്ച് ജില്ലാതലത്തിൽ അദാലത്ത് നടത്തുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 
 കുടിവെള്ള പ്രശ്‌നം, ജലനിധി കണക്ഷൻ, പ്രളയധനസഹായം, കൃഷിനാശം, റിസർവേ പ്രശ്‌നങ്ങൾ, മത്സ്യതൊഴിലാളികൾക്ക് ധനസഹായം മുടങ്ങൽ, അങ്കണവാടിയുടെ സ്ഥലലഭ്യത, വായ്പാ പ്രശ്നങ്ങൾ, ക്ഷേമപെൻഷൻ, വികലാംഗ പെൻഷൻ മുടങ്ങിയത്, വഴിത്തർക്കം, മരംമുറി തുടങ്ങിയ പരാതികളാണ് അദാലത്തിൽ എത്തിയത്. സി.കെ ആശ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്ര ബാബു, തഹസീൽദാർമാരായ ടി.എൻ. വിജയൻ, പി.സജി, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

date