Post Category
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ .എ. എസ് അക്കാദമിയിൽ പത്തു മാസം നീണ്ടുനിൽക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻ പരീക്ഷയ്ക്കുള്ള പരിശീലന ക്ളാസുകൾ ജൂൺ 20 ന് ആരംഭിക്കും. കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണു പരിശീലനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽനിന്നു വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം മേയ് 20നകം അപേക്ഷിക്കണം. വെബ്സൈറ്റ്:: kile.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7907099629,0471-2479966,0471-2309012
date
- Log in to post comments