Skip to main content

അംഗത്വം പുനസ്ഥാപിക്കൽ; തീയതി നീട്ടി

 

കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായ കുടിശിക അടച്ച്  അംഗത്വം പുനസ്ഥാപിക്കാനുള്ള തീയതി  മേയ് 31 വരെ നീട്ടി. 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ്് കുടിശികനിവാരണത്തിനുള്ള അവസരം. ക്ഷേമനിധി പാസ്സ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാം.വിശദ വിവരത്തിന് ഫോൺ: 0481 2585604

date