Skip to main content

ഹരിതസംഗമം 2023' സംഘടിപ്പിച്ചു.

 

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാർഷികം 'ഹരിതസംഗമം 2023' സംഘടിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ സംഗമം ഉദ്ഘാടനം ചെയ്തു. കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ബെവിൻ ജോൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
 മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ഹരിത കർമ്മ സേന അംഗമായ ഷൈനി ബാബു, ഗ്രാമപഞ്ചായത്തിന് കീഴിൽ ഏറ്റവും കൂടുതൽ തുക യൂസർഫി ആയി ശേഖരിച്ച ലൗസി സ്റ്റീഫൻ, ത്രേസ്യാമ്മ തങ്കച്ചൻ , 100 ശതമാനം യൂസർ കളക്ഷൻ നേടിയ മിനി രവി, ബീന അനിൽ എന്നിവരെ സംഗമത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, സെക്രട്ടറി പി.ടി. ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബാബുലാൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷീജ മോൾ, നവകേരളം കർമ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സൺ അലീന വർഗീസ് തുടങ്ങിയവർക്കും ആദരവ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. എസ്.സുമേഷ്, ശാന്തമ്മ രമേശൻ, ജിൻസി എലിസബത്ത്, പഞ്ചായത്ത് സെക്രട്ടറി പി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു. കായിക മത്സരങ്ങളിൽ സമ്മാനാർഹരായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു.
 

date