Skip to main content

ഒളശ്ശ സർക്കാർ അന്ധവിദ്യാലയം; പ്രവേശനം ആരംഭിച്ചു

 

കോട്ടയം: സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന,  കാഴ്ച പരിമിതിയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ,ഏക ഹൈസ്‌കൂളായ ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ പത്തു വരെ ക്‌ളാസുകളിലേക്ക് ജൂൺ 30 വരെ പ്രവേശനം നേടാം. അഞ്ചു മുതൽ 10 വയസുവരെയുള്ളവർക്ക് ഒന്നാം ക്‌ളാസിലേക്കും സാധാരണ സ്‌കൂളുകളിൽ പഠിക്കുന്ന 40 ശതമാനത്തിനു മുകളിൽ കാഴ്ചപരിമിതിയുള്ള  കുട്ടികൾക്ക്  ടി.സിയുടെ അടിസ്ഥാനത്തിൽ അതതു ക്‌ളാസുകളിലേക്കും പ്രവേശനം ലഭിക്കും. ഭക്ഷണം, വൈദ്യസഹായം, യൂണിഫോം എന്നിവ സൗജന്യം. സംഗീതം, ഉപകരണ സംഗീതം, പ്രത്യേക സോഫ്റ്റ്വേർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ , കൈത്തൊഴിൽ, ബ്രെയ്ൽ,മൊബിലിറ്റി ഓറിയന്റേഷൻ, ഡെയ്‌ലി ലിവിംഗ് സ്‌കിൽസ് തുടങ്ങിയവയിൽ പരിശീലനം നൽകും. പത്താം ക്‌ളാസിനുശേഷം താമസിച്ചുകൊണ്ടുള്ള ഹയർ സെക്കൻഡറി പഠനത്തിനും സൗകര്യമുണ്ടായിരിക്കും. ഫോൺ 9400774299,9544118933

date