Skip to main content
കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച  ഗുണഭോക്താക്കള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വ്യവസായമന്ത്രി പി.രാജീവ്, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ എന്നിവര്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു

കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്ത്: അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. സാമ്പത്തിക പരാധീനത, മാനസിക വെല്ലുവിളി, കാഴ്ച പരിമിതി, സംസാരശേഷി ഇല്ലായ്മ, ഹൃദ്രോഗി, കാന്‍സര്‍ രോഗികള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ അദാലത്തിലൂടെ അനുവദിച്ചത്. തിരുവല്ല താലൂക്ക് സ്വദേശികളായ അന്നമ്മ ചാണ്ടി, ചാക്കോ ദേവസ്യ, കുഞ്ഞമ്മ വിജയന്‍, ജെ. ജയകുമാരി, രാധാമണി, മോളി, രാധാമണി ലാലന്‍, കെ.പി സുമതി, മേരി വര്‍ഗീസ്, ഷീന ഡൊമിനിക് , സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്. പൊടിയാടി സ്വദേശിയായ സനല്‍കുമാറിന് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി സര്‍ട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു.
ആരോഗ്യമന്ത്രി വീണാജോര്‍ജ്, വ്യവസായമന്ത്രി പി.രാജീവ്, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച തിരുവല്ല താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.                                    

 

date