Skip to main content
നവകേരളം വൃത്തിയുള്ള കേരളം മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള ബ്ലോക്ക്തല പരിശീലനം

നവകേരളം - വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം :"  മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

"നവകേരളം- വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം" ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 

 മാലിന്യ സംസ്കരണം ചുമതലകളും ഉത്തരവാദിത്വങ്ങളും, ഖരമാലിന്യ പരിപാലനം, ജൈവമാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ കിലയുടെ
നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പരിശീലനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഞ്ഞല്ലൂർ  പഞ്ചായത്ത്‌ പ്രസിഡന്റ് ആൻസി ജോസ്, ആവോലി  പഞ്ചായത്ത്‌ പ്രസിഡന്റ് ഷെൽമി ജോൺസ്, ആരക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ജാൻസി മാത്യു, കല്ലൂർക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, പായിപ്ര പഞ്ചായത്ത്‌ പ്രസിഡന്റ് മാത്യൂസ് വർക്കി, വാളകം പഞ്ചായത്ത്‌ പ്രസിഡന്റ് ബിനോ കെ. ചെറിയാൻ, വിവിധ ബ്ലോക്ക്‌ - പഞ്ചായത്ത്‌ -നഗരസഭാ അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഹരിതകർമ്മ സേനാഗംങ്ങൾ,  ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

date