Skip to main content
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി കടമക്കുടി പഞ്ചായത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല പരിശീലന പരിപാടി

നവകേരളം വൃത്തിയുള്ള കേരളം: പഞ്ചായത്ത് തല പരിശീലന പരിപാടിക്ക് കടമക്കുടി പഞ്ചായത്തിൽ തുടക്കമായി

നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം  ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല പരിശീലന പരിപാടിക്ക് കടമക്കുടി പഞ്ചായത്തിൽ  തുടക്കമായി. ഹരിതകർമസേന പ്രവർത്തകർ, ആശ  പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർക്ക്  പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാർ, വാർഡ് കൗൺസിലർമാർ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സിഡിഎസ് ചെയർപേഴ്സൺ എന്നിവർ ഉൾപ്പെടെ 55 പേർ പരിശീലനത്തിൽ പങ്കെടുത്തു.

നവകേരളം റിസോഴ്സ് പേഴ്സൺ  സെറിൻ സേവ്യർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എ പി ഗോപി, കില റിസോഴ്സ് പേഴ്സൺ കെ ടി കാർത്തികേയൻ, ഖരമാലിന്യ സംസ്കരണ പദ്ധതി റിസോഴ്സ് പേഴ്സൺ ടി എം ആൻ്റണി (തൃക്കാക്കര മുനിസിപ്പൽ ലെവൽ), ഖരമാലിന്യ സംസ്കരണ പദ്ധതി റിസോഴ്സ് പേഴ്സൺ ഹരിശങ്കർ ( കളമശേരി മുനിസിപ്പൽ ലെവൽ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

date