Skip to main content

അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പായിപ്ര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും,അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി  പഞ്ചായത്തിലെ സ്ഥിരതാമസക്കാരും മികച്ച ശാരീരിക ക്ഷമതയുളള സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അങ്കണവാടി വർക്കർ - യോഗ്യതകൾ

1. എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. എസ്.എസ്.എൽ.സി. പാസ്സായ പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി. തോറ്റവരേയും, എസ്.എസ്.എൽ.സി. പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ 8-ാം സ്റ്റാൻഡേർഡ് പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്.

2. .01.01.2023  ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും, 46 വയസ്സ് കവിയാൻ   പാടില്ലാത്തതുമാണ്

എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

ബി) താൽക്കാലിക അങ്കണവാടി വർക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.

3. അങ്കണവാടി വർക്കർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്കും, നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവിക ട്രെയിനിങ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. 5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

6. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി ഹെൽപ്പർ - യോഗ്യതകൾ

1. അപേക്ഷകർ വായിക്കാനും എഴുതാനും അറിയാവുന്നവരും കായികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എൽ.സി പാസ്സാകാത്തവരായിരിക്കണം.

2. 01.01.2023-ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും. 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.

എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

ബി) താൽക്കാലിക അങ്കണവാടി ഹെൽപ്പറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.

3. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

7. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷകൾ 25 ന് വൈകീട്ട് 5  വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ, സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട്, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 
ഫോൺ :0485-2814205

date