Skip to main content
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മുളന്തുരുത്തി ബ്ലോക്ക് തല പരിശീലന പരിപാടി

നവകേരളം വൃത്തിയുള്ള കേരളം:  മുളന്തുരുത്തി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബു കെ മാർക്കോസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ഹരിതകർമസേന റിസോഴ്സ് പേഴ്സൺമാർ, ആരോഗ്യവകുപ്പ് ഹെൽത്ത്
 ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിൽ നിന്നായി 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ 
എസ് ചന്ദന, കില റിസോഴ്സ് പേഴ്സൺ  കെ .എ മുകുന്ദൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മഴക്കാല പൂർവ്വ ശുചീകരണത്തെ കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനോജ്, ഇംത്യാസ് എന്നിവർ ക്ലാസ്സ് നയിച്ചു.

മുളന്തുരുത്തി ടി .എം .ജേക്കബ് സ്മാരക ഹാളിൽ  നടത്തിയ പരിപാടിയിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ പി .ജനാർദ്ദനൻപിള്ള അധ്യക്ഷത വഹിച്ചു .ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ടി ജി സന്ധ്യ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date