Skip to main content
ഫോട്ടോ: കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും പരിഹരിക്കാനായി ചേര്‍ന്ന പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ സംസാരിക്കുന്നു.

മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും പരിഹരിക്കാന്‍ തുടര്‍ച്ചയായ പരിശോധന വേണം: എ. പ്രഭാകരന്‍ എം.എല്‍.എ

കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ച്ചയായ പരിശോധന വേണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന പരിസ്ഥിതി കാവല്‍ സംഘം യോഗത്തിലാണ് എ. പ്രഭാകരന്‍ എം.എല്‍.എ. നിര്‍ദേശം മുന്നോട്ടുവെച്ചത്. വ്യവസായ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര യോഗത്തില്‍ നിര്‍ദേശിച്ചു. മാസത്തില്‍ ഒരു ദിവസം രാത്രികാല പരിശോധന  നടത്തുന്നുണ്ടെന്ന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ് അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date