Skip to main content

കരിയര്‍ ഗൈഡന്‍സ് പരിശീലനം

 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന 'എന്‍ലൈറ്റ്' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 11 ന് ഗതി എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് പരിശീലനം നല്‍കുന്നു. വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിശീലനം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9446907901.

date