Skip to main content

ഗതാഗത നിയന്ത്രണം

 

ഇരട്ടക്കുളം വാണിയംപാറ റോഡിലെ തെന്നാലിപ്പുഴയ്ക്ക് കുറുകെയുള്ള തെന്നാലിപുരം പാലത്തിന്റെ അപ്പ്രോച്ച് റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മെയ് 10 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരട്ടക്കുളം, തെന്നാലിപുരം ഭാഗത്തുനിന്നും പുളിങ്കൂട്ടം, വാണിയംപാറ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ദേശീയപാത വഴിയും പാടൂര്‍, ചീനിക്കോട് ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴനി, കാവശ്ശേരി വഴിയും പോകണം. ഫോണ്‍: 04662960090
 

date