Skip to main content

നിഫാം ഗസ്റ്റ്ഹൗസിന്റെ ഉദ്ഘാടനം  മന്ത്രി സജി ചെറിയാൻ നിർവഹിക്കും

 

ഫിഷറീസ് വകുപ്പിന്റെ കീഴിൽ കിഴക്കേ കടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഫിഷറീസ് പരിശീലന കേന്ദ്രമായ നിഫാമിനോടുബന്ധിച്ച് പുതിയതായി നിർമ്മിച്ച നിഫാം ഗസ്റ്റ്ഹൗസിന്റെ ഉദ്ഘാടനം  മെയ് 13- ന് ഉച്ചയ്ക്ക് 12 -ന്  മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.  നവീകരിച്ച ഓഫീസ് ഹോസ്റ്റൽ ബ്ലോക്കുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ്  നിർവ്വഹിക്കും.  ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹികമേഖലയിലെ പ്രമുഖർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

date