Skip to main content

കളക്ട്രേറ്റിലെ ഓഫീസുകൾക്ക് മാതൃകയായി ശുചിത്വ മിഷൻ 

 

ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത് മാതൃകയായി ജില്ലാ ശുചിത്വ മിഷൻ ഓഫീസ്.
ഹരിത മിത്രത്തിൽ രജിസ്റ്റർ ചെയ്യുന്ന  കളക്ട്രേറ്റിലെ ആദ്യത്തെ  ഓഫീസാണ് ശുചിത്വ മിഷൻ. ഹരിത മിത്രം ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ക്യൂ ആർ കോഡ് ഓഫീസിൽ ഒട്ടിച്ച്  തൃക്കാക്കര നഗരസഭയിലാണ് രജിസ്റ്റർ ചെയ്‌തത്.   ഓഫീസിലെ അജൈവ പാഴ് വസ്തുക്കളും യൂസർ ഫീസും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ കെ മനോജ് ഹരിത കർമസേനയ്ക്ക് കൈമാറി.

 ശുചിത്വ മിഷന്റെ ഓഫീസിൽ ഉണ്ടാവുന്ന ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കും.മാലിന്യസംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ വിലയിരുത്തുന്നതിനായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.

വീടുകളിലെയും  പൊതുസ്ഥലങ്ങളിലെയും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സമയബന്ധിതമായും കുറ്റമറ്റതായും നടപ്പിലാക്കുക എന്നതാണ് പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.

date