Skip to main content

ലൈഫ് മിഷൻ : വാഴക്കുളം പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി 

 

  ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വാഴക്കുളം പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം  പി.വി.ശ്രീനിജൻ എം എൽ എ  നിർവഹിച്ചു.

2020 ലൈഫ് ഭവന പട്ടികയിൽ ഉൾപ്പെട്ട  നാലാം വാർഡിലെ  സൗമ്യ മണിയ്ക്കും 
19-ാം വാർഡിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട   തങ്കമ്മ വേലായുധനുമാണ് വീട് നൽകിയത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗോപാൽ ഡിയോ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷെജീന ഹൈദ്രോസ്, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അബ്ദുൾ അസീസ് , വിനിത ഷിജു, പഞ്ചായത്ത്‌ അംഗങ്ങളായ ദിവ്യ മണി , സുഹറ കൊച്ചുണ്ണി , അഷറഫ് ചീരേക്കാടൻ, ഫസീല ഷംനാദ് , നൗഫി കരീം, കെ ജി ഗീത , എ.കെ. മുരളീധരൻ , ടി. ബി.വിജയലക്ഷ്മി , വി ഇ ഒ മാരായ ടി .എ. ഉമൈവാൻ  , സി.എ. നസീന, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date