Skip to main content

കര്‍മ്മചാരി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 15ന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും

 

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം 
പാര്‍ട്ടൈം ജോലി ലഭ്യമാക്കുക ലക്ഷ്യം

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കര്‍മ്മചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ മെയ് 15(തിങ്കള്‍) ഉച്ചകഴിഞ്ഞ് 3.30 ന് തൊഴിലും നൈപുണ്യവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ടൈം ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. 

സ്വകാര്യമേഖലയുമായി സഹകരിച്ചാണ് കര്‍മ്മചാരി പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നത്. സ്റ്റാര്‍ ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫുഡ് ഔട്ട് ലേയേഴ്സ്, ടെക്സ്റ്റയില്‍സ്, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പാര്‍ട്ട്ടൈം ജോലി നല്‍കുന്നതിന് ലക്ഷ്യമിടുന്നത്. ഐ.ടി അധിഷ്ടിത ജോലികളും പരിഗണിക്കും. 

ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, മേയര്‍ എം.അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തൊഴില്‍ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, ലേബര്‍ കമ്മീഷണര്‍ ഡോ.കെ.വാസുകി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍കുമാര്‍, തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലുടമ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date