Skip to main content

കോട്ടുവള്ളിയിൽ   ചെറുധാന്യങ്ങളുടെ വിളവെടുപ്പ് തുടങ്ങി

   
ഈ വർഷം അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്  ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ 
ഭാഗമായി കൃഷിയിറക്കിയ ചെറു ധാന്യങ്ങളുടെ വിളവെടുപ്പ് തുടങ്ങി. കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ നടന്ന ചെറു ധാന്യ വിളവെടുപ്പ് പറവൂർ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ശശി മേനോൻ ഉദ്ഘാടനം ചെയ്തു.

കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി 15 ഹെക്റ്റർ സ്ഥലത്താണ് ചെറുധാന്യകൃഷിയാരംഭിക്കാനാണ് പദ്ധതി തയാറാക്കിയത്.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ തരിശു സ്ഥലങ്ങളിലും  പൊക്കാളിപ്പാടങ്ങളിലെ ചിറകളിലും ചെറുധാന്യകൃഷി വ്യാപിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും.

അഞ്ച് ഏക്കറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചെറു ധാന്യകൃഷിയാരംഭിച്ചു. ചാമ, റാഗി, ബജ്റ, സൊർഗം, വിരഗ്, പനി വിരഗ്, കുതിരവാലി, ധാന്യവിളയായ കമ്പ്, മുതലായ ഇനങ്ങളാണ് കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ കൃഷി ചെയ്യുന്ന ചെറു ധാന്യങ്ങൾ. കോട്ടുവള്ളി കൃഷി ഓഫീസർ ജെ.സരിതാ മോഹൻ, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു , ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ജയ മരിയ, വിദ്യാർത്ഥികൾ, അധ്യാപകർ, കർഷകർ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.

date