Skip to main content

അതിഥി അധ്യാപക നിയമനം

പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളജില്‍ 2023-24 അക്കാദമിക് വര്‍ഷത്തേക്ക് അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 15 മുതല്‍ 19 വരെ നടക്കും. മേയ് 15 ന് രാവിലെ 10.30 ന് മലയാളം, 11.30 ന് സംസ്‌കൃതം, ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി, മേയ് 17 ന് രാവിലെ 11 ന് ഇംഗ്ലീഷ്,  മേയ് 18 ന് രാവിലെ 10.30 ന് കൊമേഴ്സ്, മേയ് 19 ന് രാവിലെ 10.30 ന് കെമിസ്ട്രി ഉച്ചയ്ക്ക് രണ്ടിന് ബോട്ടണി എന്നീ സമയങ്ങളില്‍ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. വെബ് സൈറ്റ് : www.gcelanthoor.ac.in

date