Skip to main content

സൗജന്യ മണ്ണ് പരിശോധനയും മണ്ണ് പരിശോധന കാര്‍ഡും ലഭിക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് മണ്ണ് പരിശോധന കാര്‍ഡ് നല്‍കും. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത മണ്ണിനെ അറിയാം മൊബൈലിലൂടെ (എംഎഎം) എന്ന മൊബൈല്‍ ആപ്പിലൂടെ അതത് സ്ഥലത്തിലെ മണ്ണിന്റെ ഗുണനിലവാരം അറിയാനും പോരായ്മകള്‍ മനസിലാക്കി വളപ്രയോഗം നടത്തുന്നതിനുളള ശുപാര്‍ശയും ലഭിക്കും. ഫോണ്‍ : 0468 2323105, 9495117874.

date