Skip to main content

ചന്ദനപ്പള്ളി പിഎച്ച്‌സി പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി

ചന്ദനപ്പള്ളി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടി 40 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി സാധ്യമാകുന്നത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി എന്‍എച്ച്എം ചുമതലപ്പെടുത്തിയിരുന്ന കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച വിശദ പദ്ധതി രേഖയ്ക്കാണ് സംസ്ഥാന മിഷന്‍ ഡയറക്ടറേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ഭരണാനുമതി ലഭ്യമായത്. നിലവിലുള്ള പഴയ കെട്ടിടം, വാട്ടര്‍ ടാങ്ക് അടക്കമുള്ള ചില പഴയ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി മണ്ണ് പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ പദ്ധതിയുടെ സാങ്കേതിക അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയൂ എന്നും നിര്‍വഹണ ഏജന്‍സിയായ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിന്നു. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി കാല വിളമ്പം ഒഴിവാക്കി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

date