Skip to main content

മാർജിൻ മണി വായ്പ: ഒറ്റത്തവണ തീർപ്പാക്കാം

 വ്യവസായ വകുപ്പിൽ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മാർജിൻ മണി വായ്പ ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം. തീർപ്പാക്കുമ്പോൾ രണ്ട് കാറ്റഗറികളിലായാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവർത്തനരഹിതമായിരിക്കുകയും സ്ഥാപനത്തിന് ആസ്തികൾ ഒന്നും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശിഖ പൂർണ്ണമായും എഴുതിത്തള്ളും. ഇതിനായി മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം. 

മറ്റുള്ള മാർജിൻ വായ്പകളിൽ റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവർത്തന രഹിതമായവ, യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നിവയ്ക്ക് വായ്പ അനുവദിച്ച തീയതി മുതൽ ഒറ്റത്തവണ തീർപ്പാക്കൽ അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കിലുള്ള പലിശ ഉൾപ്പടെയുള്ള തുകയാണ് അടയ്ക്കണ്ടത്. 

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കുന്നവർക്ക്  പലിശയുടെ 50 ശതമാനം എഴുതിത്തള്ളും. പിഴ പലിശ പൂർണ്ണമായും ഒഴിവാക്കും. കൂടുതൽ വിവരത്തിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 0477 2241272, 0477 2241632.
 

date