Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മെഗാ എക്സിബിഷന്റെ ഭാഗമായുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ സെമിനാർ "ഡി. പി. ആർ ക്ലിനിക്.

യുവ സംരംഭകർക്കുള്ള പുതിയ അധ്യായമായി ഡി പി ആർ ക്ലിനിക്

എൻറെ കേരളം മെഗാ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ഡി പി ആർ ക്ലിനിക് യുവ സംരംഭകർക്ക് പുതുവഴി തെളിച്ചു. എൻ്റെ കേരളം കരിയർ ഗൈഡൻസ് പവലിയനിൽ നടന്ന  ഡി പി ആർ ക്ലിനിക്ക് തൃശൂർ വ്യവസായ വാണിജ്യ വകുപ്പ് ജനറൽ മാനേജർ കെ എസ് കൃപകുമാർ  ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ.കൃഷ്ണകുമാർ ഡി പി ആർ ക്ലിനിക്കിന് നേതൃത്വം നൽകി.

 സംരംഭകരാകാൻ താല്പര്യപ്പെടുന്നവർക്ക് വിശദമായ പ്രൊജക്ട് റിപ്പോർട്ട്  തയ്യാറാക്കുന്നതിനുള്ള വിദഗ്ദ്ധനിർദ്ദേശങ്ങൾ, ലൈസൻസ് മാനദണ്ഡങ്ങൾ, വിവിധ വായ്പാ - സബ്സിഡി പദ്ധതികൾ, സംശയനിവാരണം, പുതു സംരംഭകരെ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങിയ നിരവധിയായ സാധ്യതകളാണ് ഡിപിആര്‍ ക്ലിനിക്കിൽ ലഭ്യമായത്. 

മികച്ച യുവജന പങ്കാളിത്തത്തോടെ ആണ് ഡി പി ആർ ക്ലിനിക് നടന്നത്. നിശ്ചിത സമയത്തിനുള്ളിൽ സംരംഭക ആശയങ്ങൾ  സമർപ്പിച്ചവർക്ക് പ്രോജക്ട് പ്രൊഫൈൽ വിതരണവും ഇതിനോട് അനുബന്ധിച്ച് നടന്നു. 40 ഓളം സംരംഭകരാണ് പ്രോജക്ട് പ്രൊഫൈൽ ഏറ്റു വാങ്ങിയത്.

വ്യവസായ വാണിജ്യ വകുപ്പ് മാനേജർ എസ് സജി  അധ്യക്ഷനായിരുന്നു. മാനേജർ ആർ സ്മിത മോഡറേറ്ററായി. എഡിഐഒ വി.സി. ഷിബു ഷൈൻ, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date