Skip to main content
എന്റെ കേരളം എക്സിബിഷനിലെ മെഹന്ദി കോർണറിൽ ഷിൻസ സന്ദർശകർക്ക് മൈലാഞ്ചിയിടുന്നു

മൊഞ്ചേറും മെഹന്ദി കോർണർ

കയ്യിൽ മൈലാഞ്ചി മൊഞ്ചിടാൻ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ. എന്റെ കേരളം മെഗാ എക്സിബിഷനിൽ മൈലാഞ്ചിയുമായി ഷിൻസ എത്തിയതോടെ  മെഹന്തി കോർണറിന്  മൊഞ്ചൊന്ന് ഏറി. മേളയിൽ എത്തുന്നവർക്ക് സൗജന്യമായി മൈലാഞ്ചി ഇട്ട് കൊടുക്കുന്ന മെഹന്തി കോർണർ മേളയിലെ പ്രധാന ആകർഷണമായി മാറി. ഏറെ കൗതുകത്തോടെ ആദ്യമെത്തിയത് കുട്ടികളാണ്. മൈലാഞ്ചി മോഹങ്ങൾ ഉള്ളിലൊളിപ്പിക്കാതെ എത്തിയ അമ്മമാരും നിരവധി. കയ്യിൽ പടർന്ന മൈലാഞ്ചിച്ചന്തം തൊട്ടും തലോടിയും വീണ്ടുമൊന്നു നോക്കിയും ഓരോരുത്തരായി മേളയിലൂടെ കടന്നു പോയപ്പോൾ ഷിൻസയുടെ മനസ്സും നിറഞ്ഞു.

കൊടുങ്ങല്ലൂർക്കാരിയായ ഷിൻസ ഇരിങ്ങാലക്കുട സെന്റ ജോസഫ് കോളേജിലെ എംസിജെ വിദ്യാർത്ഥിനിയാണ്. നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇന്റൺഷിപ്പ് ചെയ്യുന്നു. 
മേളയിലെ ആക്ടിവിറ്റി കോർണറിൽ മെഹന്തിയിടലും പാട്ടും ചെസ്സും വാദ്യോപകരണങ്ങളുടെ അവതരണവുമൊക്കെയായി ആഘോഷ നിറവിലാണ്. പ്രായഭേദമെന്യേ പരിപാടികൾ അവതരിപ്പിക്കാൻ സന്ദർകരും എത്തുന്നുണ്ട്.

date